വകയാർ സെന്റ് മേരീസ് പള്ളിയുടെ ചരിത്രവും പൈതൃകവും
Last updated on: October 12, 2026എളിയ തുടക്കവും അടിസ്ഥാനവും
ശാന്ത സുന്ദരമായ വകയാര് ഗ്രാമം. നാനാ ജാതി മതസ്ഥര് ഏകോദര സഹോദരങ്ങളെ പോലെ ജീവിക്കുന്ന സ്ഥലം. 1930 സെപ്റ്റംബര് 20 ന് താപസവര്യനായ ഗീവര്ഗീസ് മാര് ഇവാനിയോസ് മെത്രാപ്പോലീത്ത കത്തോലിക്ക സഭയിലേക്ക് പുനരൈക്യപ്പെട്ടു. ഏറെ താമസിയാതെ പുനരൈക്യത്തിന്റെ അലകള് വകയാറിലും എത്തിച്ചേര്ന്നു. ഇതിന്റെ പരിണിതഫലമായി 09-02-1941 ന് മാര് ഇവാനിയോസ് തിരുമേനിയാല് ഒരു ഇടവക സമൂഹം പരിശുദ്ധ ദൈവ മാതാവിന്റെ നാമത്തില് വകയാറില് സ്ഥാപിതമായി. കത്തോലിക്കാ വിശ്വാസിയായിരുന്ന ശ്രീ. മാമന് കണ്ണന്താനം തന്റെ ഭവനം വിശുദ്ധ കുര്ബാന അര്പ്പിക്കുവാനായി വിട്ടുകൊടുത്തു. പ്രഥമ വികാരിയായി ബഹു ജോസ് മാത്യു ചാല്ക്കടവ് അച്ച നെ നിയമിച്ചു.
വളർച്ചയും പ്രാരംഭ നിർമ്മാണവുംതുടര്ന്ന് പുത്തന് ബംഗ്ലാവില് കോശി കൊച്ചമ്മന് പള്ളിക്ക് ആവശ്യമുള്ള സ്ഥലം സഭയ്ക്ക് കൈമാറ്റം ചെയ്യുകയും തുടര്ന്ന് ഇന്ന് ദൈവലയം നില്ക്കുന്ന സ്ഥലത്ത് ഒരു ചെറിയ ദേവാലയം പണിയുകയും, കാലന്തരത്തില് ഇടവകയുടെ അഭൂതപൂര്വമായ വളര്ച്ചയുടെ ഫലമായി 1958 ല് ബഹുമാനപ്പെട്ട ജോസഫ് വടക്കേക്കൂറ്റ് അച്ചന്റെ നേതൃത്വത്തില് ഭാരതീയ നിര്മാണ ശൈലിയില് ഒരു ദേവാലയം പണിയുകയും ഭാഗ്യ സ്മര ണാര്ഹനായ അഭിവന്ദ്യ ബനഡിക്ട് മാര് ഗ്രിഗോറിയസ് മെത്രാ പ്പോലീത്ത കൂദാശ ചെയ്യുകയും ചെയ്തു.
ചരിത്രപരമായ നാഴികക്കല്ലുകളും പ്രത്യേക സന്ദർശനങ്ങളും1958 ല് ബഹുമാനപ്പെട്ട സിറിയക് മണവാളന് അച്ചന് വികാരിയായിരുന്നപ്പോള് മലങ്കര കത്തോലിക്കാ സഭ ഹൈരാര്ക്കി സ്ഥാപനത്തിന്റെ രജത ജൂബിലി വകയാറില് നടത്തപ്പെട്ടു. 13 മെത്രാന്മാര് ഒരു വേദിയില് പങ്കെടുത്തത് ഒരു ചരിത്ര സംഭവമായിരുന്നു. ആ ദിവസങ്ങളില് തന്നെ ഇന്ത്യയുടെ ആദ്യത്തെ കര്ദിനാള് ബോംബെ ആര്ച്ച് ബിഷപ്പ് വലേയറിയന് ഗ്രേഷ്യസ് തിരുമേനി ബെനഡിക്ട് മാര് ഗ്രീഗോറിയോസ് പിതാവിനോടൊ പ്പം വകയാര് സന്ദര്ശിക്കുകയും, ഇടവകയുടെ വളര്ച്ചയെ പ്രകീര്ത്തിക്കുകയും, The best catechism class in the Arch Diocese എന്ന് പുകഴ്ത്തി പറയുകയും ചെയ്തു. ഒരു കുരിശ്ശടിയുടെ ആവശ്യം തിരിച്ചറിഞ്ഞ് ബഹു. ജോസഫ് വടക്കേകൂറ്റച്ചന് ഇടവക ജനങ്ങളുടെയും നാട്ടുകാരുടെയും സഹായ സഹകരണത്തോടെ കോയിക്കലേത്ത് ശ്രീ. പെരുമാള് പെരുമാള് ദാനമായി നല്കിയ സ്ഥലത്ത് മനോഹരമായ കുരിശടി പണികഴിപ്പിച്ചു.
കമ്മ്യൂണിറ്റി ഹാളും അടിസ്ഥാന സൗകര്യ വികസനവുംകോന്നി വൈദിക ജില്ലയുടെ ആസ്ഥാനകേന്ദ്രമായ വകയാര് ഇടവകയ്ക്ക് ഒരു കമ്മ്യൂണിറ്റി ഹാള് അനിവര്യമാണെന്ന ചിരകാല അഭിലാഷം സാഷാത്കരിച്ചത്, ഇടവക വികാരിയായിരുന്ന ബഹു. ഡാനിയേല് വടക്കേക്കര കോര് എപ്പിസ്കോപ്പ അച്ച ന്റെ നേതൃത്വത്തിന്റെയും, തീക്ഷ്ണമായ ഉത്സാഹത്തിന്റെയും ഫലമായിട്ടാണ്. 10.09.1995 ല് തിരുവനന്തപുരം സഹായമെത്രാന് അഭി. ലോറന്സ് മാര് അപ്രേം തിരുമേനിയാല് ശിലാസ്ഥാപന കര്മ്മം നടത്തപ്പെട്ട മേരി മാതാ കമ്മ്യൂണിറ്റി ഹാളിന്റെ കൂദാശാ കര്മ്മം 22.02.1998 ല് തിരുവനന്തപുരം മേജര് അതിരൂപത മെത്രാപ്പോലീത്ത അഭി. സിറില് ബസേലിയോസ് കാതോലിക്കാബാവയാല് നിര്വഹിക്കപ്പെട്ടു. മേരി മാതാ കമ്മ്യൂണിറ്റി ഹാള് ആധുനിക രീതിയില് നവീകരിച്ചത് ബഹുമാനപ്പെട്ട അഡ്വ. ജോസ് കളവിള അച്ചന്റെ നേതൃത്വത്തിലാണ്.
ബഹു. ഡാനിയേല് വടക്കേക്കര അച്ചന്റെ തന്നെ പ്രത്യേക താല്പര്യപ്രകാരം 2000 ല് നിര്മ്മാണം പൂര്ത്തിയാക്കിയ പുതിയ പള്ളിമേടയുടെ കൂദാശാകര്മ്മം അഭി. ജോഷ്വ മാര് ഇഗ്നാത്തിയോസ് തിരുമേനി നിര്വഹിച്ചു. മേടയുടെ രണ്ടാംനിലയും 80 സെല്ലുകളുള്ള ആദ്യത്തെ സെല്ലാറും നിര്മ്മിച്ചത് ബഹു. വര്ഗീസ് മാവേലില് കോറെപ്പിസ്കോപ്പ വികാരിയായിരുന്ന കാലത്താണ്. ദേവാലയത്തിന്റെ മുകള്ത്തട്ടും സീലിങ്ങും നവീകരിച്ചതും മുന് ഭാഗത്തെ പോര്ച്ച്,(Portico), ഗ്രോട്ടോ എന്നിവ നിര്മ്മിച്ചതും ബഹു. ചാക്കോ തടത്തില് അച്ചന് വികാരിയായിരുന്ന കാലഘട്ടത്തിലാണ്. കൂദാശാകര്മ്മം നിര്വഹിച്ചത് 2010 ജനുവരി 10 ന് അഭി വന്ദ്യ ബസേലിയോസ് കര്ദിനാള് ക്ലിമ്മീസ് കാതോലിക്കാബാവ തിരുമനസുകൊണ്ടാണ്. ബഹു. തടത്തില് അച്ചന് വികാരി യായിരിക്കെതന്നെയാണ് 42 സെല്ലുകളുള്ള രïാമത്തെ സെല്ലാ റിന്റെയും നിര്മ്മാണം പൂര്ത്തീകരിച്ചത്. ദൈവാലയത്തിന്റെ മുന് പിലുïായിരുന്ന പഴയ കൊടിമരം മാറ്റി നവീനമായ കൊടിമരം സ്ഥാപിച്ചത്് ബഹു. അഗസ്റ്റിന് പുലിമുറ്റത്ത് അച്ചന് സേവനം അനുഷ്ഠിച്ച കാലത്താണ്. പ്രസ്തുത കൊടിമരത്തിന്റെ കൂദാ ശാകര്മ്മം നിര്വഹിച്ചത് 2012 ജനുവരി 8 ന് തിരുവനന്തപുരം മേജര് അതിരൂപത സഹായമെത്രാന് അഭി. സാമുവല് മാര് ഐറേനിയോസ് തിരുമനസുകൊïാണ്.
മാതൃ ഇടവകയും വിദ്യാഭ്യാസപരമായ സംഭാവനകളുംവകയാര് ഇടവക ബാല്യവും, കൗമാരവും, യൗവ്വനവും പിന്നിട്ട് സമീപപ്രദേശങ്ങളിലുള്ള ഊട്ടുപാറ, കല്ലേലി, കല്ലേലിതോട്ടം, മണ്ണീറ, പേഴുങ്കല്, ഇളപ്പുപാറ എന്നീ ഇടവകകളുടെ പെറ്റമ്മയും പോറ്റമ്മയുമായി വളര്ന്നു വലുതായി. 26 പള്ളികളുള്ള കോന്നി വൈദിക ജില്ലയുടെ ആസ്ഥാനകേന്ദ്രമായും വകയാര് ഇടവക നിലകകൊള്ളന്നു. ഇടവക വികാരി ആയിരുന്ന ബഹു. കോശി ചക്കാലമണ്ണില് അച്ചന്റെ പ്രത്യേക താല്പര്യപ്രകാരം സ്ഥാപിക്കപ്പെട്ട ബഥനി മഠവും അതിനോടനുബന്ധിച്ച് നേഴ്സറി മുതല് 7-ാം ക്ലാസ് വരെയുള്ള സെന്റ് തോമസ് സ്കൂളും, ബഥാനിയ ബാല ഭവനും ഇവിടെ പ്രവര്ത്തിച്ചുവരുന്നു. ബഹു. ബഥനി സിസ്റ്റേഴ് സിന്റെ സേവനം ഈ ഇടവകയ്ക്ക് വളര്ച്ചയുടെ പടവുകള് താണ്ടാൻ ഏറെ സഹായകമായിതീര്ന്നിട്ടുï് എന്നത് കൃതജ്ഞതയോടെ ഓര്ക്കുന്നു.
വകയാര് ഇടവക സ്ഥാപിച്ചതിന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് 2015 ല് എട്ട് (8) ദശാബ്ദങ്ങള് പിന്നിട്ട നമ്മുടെ ദൈവാലയത്തിന്റെ മദ്ബഹാ നവീകരണം. കുരിശടി പുതുക്കല്, പഴയപള്ളികെട്ടിടം പുതുക്കി സ്മാരക മന്ദിരം നിര്മ്മിക്കല്, എന്നിവയ്ക്കുവേണ്ടി വളരെ തീഷ്ണതയോടെ നേതൃത്വം നല്കിയ ബഹു. ജോസഫ് കുരുമ്പിലേത്തച്ചനേയും ഇടവക സമൂഹം നന്ദിയോടെ സ്മരിക്കുന്നു.
ആത്മീയ മാർഗനിർദേശവും സാമൂഹിക ജീവിതവുംകാലാകാലങ്ങളില് സഭയെ സ്നേഹിച്ച് ശുശ്രൂഷിച്ച ധന്യന് മാര് ഈവാനിയോസ് മെത്രാപ്പോലീത്ത, ബനഡിക്ട് മാര് ഗ്രിഗോ റിയോസ് മെത്രാപ്പോലീത്ത, സിറിള് ബസേലിയോസ് കാതോ ലിക്കാബാവാ, ലോറന്സ് മാര് അപ്രേം മെത്രാപ്പോലീത്ത എന്നീ പിതാക്കന്മാരുടെ പ്രാര്ത്ഥനയും, പ്രോത്സാഹനവും, സഹായവും ഇടവകയുടെ നാളിതുവരെയുള്ള വളര്ച്ചയില് നിത്യസ്മാരകങ്ങളത്രെ. അതോടൊപ്പം ഈ കാലയളവില് ഇടവകയുടെ വികാരിമാരായും സഹവികാരിമാരായും ശുശ്രൂഷ ചെയ്ത വൈദീകശ്രേഷ്ഠന്മാരുടെ നിസ്വാര്ത്ഥ സേവനമാണ് ഇന്ന് ഈ ഇടവകയെ ഈ നിലയില് എത്തിക്കുവാന് ദൈവകൃപയാല് കാരണമായത്. വകയാര് ഇടവകയുടെ ഇന്നത്തെ ആധ്യാത്മിക വും, ഭൗതികവുമായ വളര്ച്ചയില് പൂര്വികരുടെ പ്രാര്ത്ഥന യും ത്യാഗോജ്വലമായ സമര്പ്പണവും കഷ്ടതയും പുതിയ തലമുറ നന്ദിയോടെ സ്മരിക്കുന്നു.
ഭക്തസംഘടനകളുടെ ഒരു നിരതന്നെ ഈ ഇടവകയില് നല്ല രീതിയില് പ്രവര്ത്തിക്കുന്നു. കേരള കത്തോലിക്കാ സഭാതലത്തിലും, ആകമാന മലങ്കര സഭാ തലത്തിലും, ഭദ്രാസ നതലത്തിലും, ജില്ലാതലത്തിലും ഈ ഇടവകയുടെ സജീവ മായ സാന്നിധ്യം ശ്രദ്ധേയമാണ്. സഭയുടെയും രാഷ്ട്രത്തിന്റെയും ഭാവിവാഗ്ദാനങ്ങളായ യുവജനങ്ങള് സഭയെ സ്നേഹിച്ച് ശുശ്രൂഷിച്ച് മാതൃകയാകുന്നു എന്നുള്ളത് ഇടവകയെ സംബന്ധിച്ച് ഏറെ ആശ്വാസകരമാണ്. ദൈവവിളിയുടെ കാര്യത്തിലും ഇടവക പിന്നിലല്ല. എട്ട് വൈദികരെയും മൂന്ന് സന്യാസിനികളെയും സഭയ്ക്ക് പ്രദാനം ചെയ്യാന് സാധിച്ചു. അള്ത്താര ശുശ്രൂഷകരുടെ ഒരു വലിയഗണം ഇപ്പോള് ഈ ദേവാലയത്തിലുണ്ട്.
രൂപതയിൽ നിന്നും നേതൃത്വത്തിൽ നിന്നുമുള്ള പിന്തുണ2010-ല് പത്തനംതിട്ട ഭദ്രാസനം രൂപീകൃതമായതുമുതല് വകയാര് ഇടവക എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാണ്. മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറോന് മോര് ബസേലിയോസ് കര്ദ്ദിനാള് ക്ളീമിസ് കതോലിക്കാ ബാവായുടെ സവിശേഷമായ നേതൃത്വവും പ്രാര്ത്ഥനയും നന്ദിയോടെ സ്മരിക്കുന്നു. പത്തനംതിട്ട ഭദ്രാസന അധ്യക്ഷനായ അഭിവന്ദ്യ സാമുവല് മാര് ഐറേനിയസ് പിതാവിന്റെയും, പ്രഥമ അധ്യ ക്ഷന് അഭിവന്ദ്യ യുഹാനോന് മാര് ക്രിസോസ്റ്റം പിതാവിന്റെയും പ്രാര്ത്ഥനകളും, നിസ്തുലമായ പ്രോത്സാഹനങ്ങളും വകയാര് ഇടവക സമൂഹം കൃതജ്ഞതയോടെ ഓര്ക്കുന്നു.
പുതിയ പള്ളിയും കൂദാശയുംകഴിഞ്ഞ ആറു വര്ഷമായി ഇടവക വികാരിയായി സേവന മനുഷ്ഠിക്കുന്ന ബഹു. വര്ഗീസ് കൈതോണ് അച്ചന്റെ നിരന്തര മായ പ്രാര്ത്ഥനയില് നിന്നും രൂപപ്പെട്ട ആശയമാണ് പുതിയ ദേവാലയ നിര്മ്മാണം. 26-03-2023 ല് തറക്കല്ലിട്ട് ആരംഭിച്ച പുതിയ ദേവാലയ നിര്മാണം വളരെ വേഗം പൂര്ത്തീകരിക്കാന് കഴിഞ്ഞത് അച്ചന്റെ പ്രാര്ത്ഥനയുടെയും ത്യാഗത്തിന്റെയും ഫലമാണ്. നിലവിലുള്ള മാതാവിന്റെ ഗ്രോട്ടോയും, കൊടിമരവും, മണിമേടയും, സെമിത്തേരിയും നവീകരിക്കുവാനും, 10 സെന്റ് സ്ഥലം കൂടി ഇടവകയ്ക്കുവേണ്ടി വാങ്ങിക്കുവാനും കൈതോണ ച്ചന്റെ നേതൃത്വത്തിന് സാധിച്ചു എന്നത് അഭിനന്ദനാര്ഹമാണ്.
മോറോന് കൂദാശ ചെയ്ത ഈ ദേവാലയം ഒരു തീര്ത്ഥാടന കേന്ദ്രമായി മാറുവാന് പരിശുദ്ധ കന്യകാമറിയത്തിന്റെ യും, ഭാരത അപ്പസ്തോലനായ മാര്ത്തോമാ ശ്ലീഹായുടെയും, വിശുദ്ധ ഗീവര്ഗീസ് സഹദായുടെയും മധ്യസ്ഥതിയില് സര്വ്വശക്തനായ ദൈവത്തോട് നമുക്ക് പ്രാര്ത്ഥിക്കാം.