ചേർന്നുനിൽക്കാൻ ഒരിടം. മുറുകെപ്പിടിക്കാൻ ഒരു വിശ്വാസം.
Fr George Mathew
The Church is a Place of Worship
കൂടാരങ്ങൾ ഒരു അഭയ കേന്ദ്രങ്ങളാണ്. അവയിൽ പ്രകടിതമാകുന്ന ഹൃദ്യതയും ഒത്തൊരുമയും പരിമിതികൾക്കുള്ളിൽ നിലനിർത്തിയിരിക്കുന്നു എങ്കിലും അവയെല്ലാം നൽകുന്ന സവിശേഷമായ ആനന്ദം, വസിക്കുന്നവരിൽ വളരെ ദൃശ്യമാണ്. എന്നതുപോലെ ആരാധനയുടെ കൂടാര മാകുന്ന ദേവാലയത്തിൽ ദൈവജനം ഏകമനസ്സോടും, താല്പര്യത്തോടും കൂടി വിശ്വാസത്തിലൂടെ ദൈവത്തിൽ സമായിക്കപ്പെട്ട് പുരോഹിതന്റെ കാർമ്മിക സാന്നിധ്യത്തിൽ പങ്കുചേരുമ്പോൾ പങ്കുചേരുമ്പോൾ, കർത്താവിന്റെ മഹനീയവും പ്രകാശപൂർണ്ണവുമായ രക്ഷയുടെ അനുഭവത്തിലേക്ക് പ്രവേശിക്കുന്നു.
സഭയുടെ പ്രധാന ദൗത്യങ്ങൾ- ദൈവാലയം പ്രാദേശിക കൂടാരമാണ്: വിശ്വാസികളുടെ എണ്ണം വർദ്ധിക്കുമ്പോൾ പുതിയ കൂടാരങ്ങളുടെ ആവശ്യകത പ്രാദേശിക തലങ്ങളിൽ വേണ്ടിവരുന്നു. ആയതിനാൽ പാതയോരങ്ങൾക്ക് സമീപമായി ദേവാലയങ്ങൾ പണിത് ഉയർത്തപ്പെടുന്നു. യാത്രക്കാർക്ക് സുരക്ഷിതമായി യാത്ര ചെയ്യാനുതകും വിധത്തിൽ ദേവാലയങ്ങളെ ഏതുനിമിഷത്തേയ്ക്ക് എങ്കിലും ഒന്ന് വന്ദിച്ച്, ആദരിച്ച്, നേർച്ച കാഴ്ചകൾ വെച്ച് ദൈവസാന്നിധ്യം യാത്രയിലുടനീളം ഉറപ്പാക്കാനുള്ള പ്രചോദനം ഇതു മുഖേന ലഭിക്കുന്നു.
- ദൈവാലയം രക്ഷയുടെ കൂടാരമാണ്: ദൈവവചനം ഏറേ വായിക്കപ്പെടുകയും, ആത്മാവിലും, സത്യത്തിലും, ആരാധന സജീവമായി വിശ്വസികളോടെ പ്രകീർത്തനം ചെയ്യപ്പെടുകയും ചെയ്യുമ്പോൾ ക്രിസ്തു കേന്ദ്രീകൃതമായ ആത്മീയതയും കെട്ടുറപ്പുള്ള ജീവിതക്രമവും, രക്ഷാകര രഹസ്യങ്ങൾ ഉള്ള ദിശാബോധവും ദൈവാലയം പ്രധാനം ചെയ്യുന്നു.
- ദൈവാലയം സമഗ്ര വിമോചനത്തിന്റെ കൂടാരമാണ്: ശാരീരിക, മാനസിക വ്യഥകളാൽ തകർന്നവർക്ക് തങ്ങളുടെ ജീവിതത്തെ ശാക്തീകരിച്ച് ബന്ധനവിമുക്തമാക്കാൻ അനുതാപ ശുശ്രൂഷകളിലൂടെയും വിശുദ്ധ കുർബാന അർപ്പണത്തിലൂടെയും ദൈവാലയം മുഖേന സാധിക്കുന്നു.
- ദൈവാലയം സമർപ്പണത്തിന്റെ കൂടാരമാണ്: ദേവാലയത്തിൽ നിന്നുയരുന്ന യാമപ്രാർത്ഥനകളും അനുഷ്ഠാനക്രമങ്ങളായ നോമ്പ് ആചരണങ്ങളും പ്രത്യേകമായി പരിത്യാഗ പ്രവൃത്തികളും വിശ്വാസികളെ ദൈവ സമർപ്പണത്തിന് സുസജ്ജമാക്കുമ്പോൾ അവരിൽ സൃഷ്ടിക്കപ്പെടുന്ന വിശുദ്ധി പരിശുദ്ധ ത്രിത്വത്തിൽ ഐക്യത്തിൽ ഉൾച്ചേർന്ന് ജീവിതത്തെ ബലപ്പെടുത്താൻ ദേവാലയം സഹായിക്കുന്നു.
- ദൈവാലയം പ്രതിബദ്ധത നിലനിറുത്താനുള്ള കൂടാരമാണ്: ഭക്തസംഘടനകളാൽ പരിപോഷിക്കപ്പെടുന്ന ഇടവക സമൂഹം വൈവിധ്യമാർന്ന സേവന ശുശ്രൂഷകളിലൂടെ ജാതിമതഭേദമന്യേ ഏവർക്കും പരിചരണവും സാന്ത്വനവും ദിശാബോധവും അറിവും ജ്ഞാനവും ക്ഷമാശീലവും സാഹോദര്യവും വിദ്യാഭ്യാസ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ ദൈവരാജ്യത്തിന്റെ അടയാളങ്ങൾ കാണിച്ചും, കൊടുത്തും വാങ്ങിയും ജീവിക്കുമ്പോൾ ഐക്യത്തിന്റെ കാഹളനാദം കേൾക്കാനും കാണാനും ഏവർക്കും സാധിക്കത്തക്കരീതിയിൽ ദൈവാലയം പ്രചോദിപ്പിക്കുന്നു.
- ആശംസ: ദൈവത്തിന്റെ കല്പനകളും തിരുസഭയുടെ കല്പനകളും അനുസരിച്ച് ആദർശത്തിനായി നല്ല സ്വപ്നങ്ങൾ ഇനിയും യാഥാർത്ഥ്യമാക്കാൻ വകയാർ പ്രദേശത്ത് രൂപംകൊണ്ട നവ സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിന് സാധിതമാകട്ടെ എന്ന് ആശംസിക്കുന്നു.
- അനുമോദനം: ദേവാലയ നിർമ്മിതിക്ക് സ്വയം ബലിവസ്തുവായി അർപ്പിക്കപ്പെട്ട ബഹുമാനപ്പെട്ട വർഗ്ഗീസ് കൈതോൺ കശീശയ്ക്കും, പിൻബലം വാക്കിലും അർത്ഥത്തിലും പ്രദാനം ചെയ്ത ഇടവക സമൂഹത്തിനും ഭാരവാഹികൾക്കും എന്റെ അനുമോദനങ്ങളും നേരുന്നു.